2011, ഡിസംബർ 13, ചൊവ്വാഴ്ച

വള്‍വക്കാട്ടെ പള്ളിക്കുളം....



























എന്റെ നാട്ടിലെ പള്ളിയും പള്ളിക്കുളവും....

മഴക്കാലത്ത്‌ ഈ കുളത്തിലെ വെള്ളം നിറയാന്‍ കാത്തു നില്‍കുന്നത് 

ഓര്‍ക്കുമ്പോള്‍ മനസ്സില്‍ ആ ഓര്‍മകളുടെ സുഖം ഊരിതിരിയുന്നു....

പള്ളിയുടെ പടവുകള്‍ മുങ്ങി മുങ്ങി അവസാനം തൊട്ടപ്പുറത്തെ വയലിലേക്ക്

 വെള്ളം ഒഴുകാന്‍ തുടങ്ങിയാല്‍ ആണ് കുളത്തില്‍ കുളിക്കാന്‍ എല്ലാവരും ഇറങ്ങുക..

.ഒരു വര്ഷം കെട്ടിക്കിടന്ന വെള്ളം ശുദ്ധീകരിച്ചു എന്നുറപ്പ് വരുത്താനാണ് ഇത്...

രാവിലെ മദ്രസയിലേക്ക് പോകുമ്പോഴും വൈകുന്നേരം സ്കൂളില്‍ നിന്ന് വന്നാലും 

കുളം നിറഞ്ഞോ എന്ന് നോക്കാന്‍ പോകുന്നതും,

നിറഞ്ഞെന്നു ഉറപ്പായാല്‍ തോര്തുമെടുത്തു മുങ്ങാന്‍ ഇറങ്ങുനതും 

ആര്‍ക്കാണ് മറക്കാന്‍ കഴിയുക...

കുളത്തിന്റെ നാല് ഭാഗത്തും ഉള്ള ഉയരം കൂടിയ മതിലുകളില്‍ നിന്ന് 

കുളത്തിലേക്ക്‌ എടുത്തു ചാടിയും അറിയാവുന്നവര്‍ അഭ്യാസങ്ങള്‍ കാണി
ച്ചും
 ഉള്ള ആ നീന്തലിന്റെ സുഖം ഒന്ന് വേറെ തന്നെയാണ്...

എപ്പോഴും ബോയയും എടുത്തിട്ട് വരുന്ന ഓ ടി മിയാസും,

വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന സുലുവും,

പിന്നെ കാലങ്ങളായി നീന്താന്‍ പഠിക്കാന്‍ ഇറങ്ങിയിട്ടും പഠിക്കാത്ത അശ്രഫ്ച്ചയും 

എല്ലാം ഉള്ള വൈകുന്നേരത്തെ ആ നീന്തിക്കുളി...

ഓര്‍മ്മകള്‍ എന്റെ മനസ്സിലൂടെ ഇടയ്ക്കിടെ തെളിഞ്ഞും മങ്ങിയും 


പോയ്കൊണ്ടിരിക്കുകയാണ്..

അടുത്ത മഴക്കാലത്ത്‌ നമ്മുടെ കുളം നിറയുംപോഴേക്ക് എങ്കിലും അവിടെ എത്തണം.....

പടച്ചവന്റെ അനുഗ്രഹം ഉണ്ടെങ്കില്‍.....

അതിനായിട്ടാണ് ഞാന്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്നതും..

2011, ഡിസംബർ 1, വ്യാഴാഴ്‌ച

യുഗാന്തരങ്ങള്‍....

യുഗങ്ങള് കഴിഞ്ഞ്,... കഴിഞ്ഞ ജന്മത്തിന്റെ ഭാക്കി...മറക്കാതെ മനസ്സില് കൊണ്ട് 
നടന്ന നിന്റെ മുഖം. അതിപ്പോള് നീയായിരുന്നു എന്നറിയുമ്പോള് മനസിന്റെ അക കോണില് 
പുതു മഴ പെയ്ത പോലെ..ഏഴു കടലും കടന്നു ഞാന് നിന്റെ നിശ്വാസം പിന്തുടര്ന്ന് വരും.
നീ എവിടെയാണെങ്കിലും.......

എല്ലാം നഷ്ടമായാല്‍....

ഒരുപാട് സ്നേഹിച്ച ഒരാളെ സ്നേഹിക്കണ്ടായിരുന്നു 
എന്ന് തോന്നുന്നത്,
അയാളെ വെറുക്കുംമ്പോഴോ, മറക്കുംമ്പോഴോ അല്ല, 
അവരെ നഷ്ട്ടപെടുമ്പോള്‍ മാത്രമായിരിക്കും .

അവള്‍ ഇന്നെവിടെ?



   എന്റെ പെണ്ണായിരുന്നു അവള്‍...എന്നാല്‍ ഞാന്‍ കാത്തു സൂക്ഷിച്ച കസ്തൂരി മാമ്പഴം ആരോ കൊണ്ട് പോയി...."പ്രിയ സഖീ പോയ്‌ വരൂ...നിനക്ക് നന്മകള്‍ നേരുന്നു...പൂച്ചക്കണ്ണീ എന്നാ അവളുടെ ഇരട്ടപ്പേര് ആര് വിളിച്ചാലും കൊഞ്ഞനം കുത്തി തെറി വിളിക്കുന്നവല്‍,ഒരിക്കല്‍ ഞാനാ പേര് വിളിച്ചപ്പോള്‍ അവള്‍ തെറി വിളിച്ചില്ല..പകരം കണ്ണ് നിറച്ചു ആ അവള്‍....ആദ്യമായി മുഴുപ്പാവാട ഉടുത്ത നാള്‍ ഓടിക്കിതച്ചു എന്റെ മുന്നില്‍ വന്നു നിന്ന് എനിക്ക് ചേര്‍ച്ചയുണ്ടോ എന്ന് ചോദിച്ചവള്‍... സ്കൂളില്‍ പോയിട്ട് കണ്ണില്‍ കണ്ണില്‍ നോക്കിയിരുന്നു വൈകുന്നേരം ആക്കാന്‍ കൂടെ ഉണ്ടായിരുന്ന കൂട്ടുകാരി..കെഞ്ചി ചോദിച്ച ഉമ്മ തരാതെ ഇടവപ്പാതി പെയ്യുന്ന നാട്ടു വഴിയിലൂടെ തിരിഞ്ഞു നോക്കാതെ ഓടിപ്പോയവള്‍...അവളാണ് ഇപ്പോള്‍ മറ്റൊരുത്തന്റെ നിഴലായി പോകുന്നത്...
ഇന്നവള്‍ എന്റെ കൂടെയില്ല ..എന്റെ മിഴി അകലങ്ങളില്‍ നിന്നും അവള്‍ മറഞ്ഞു ..കണ്ണെത്താ ദൂരത്തേക്ക്...

നഷ്ട ബാല്യം...

കാലത്തിന്റെ തീരത്തെവിടെയോ വെച്ച് നഷ്ടമായ ബാല്യത്തിന്റെ ചില നല്ല ഓര്‍മ്മകള്‍... ഒരീക്കല്‍ കൂടി ആ കാലുപൊട്ടിയ ബെഞ്ചിലിരിക്കാന്‍ കഴിഞ്ഞെങ്കിലെന്ന് പലവട്ടം ആഗ്രഹിച്ച് പോയിട്ടുണ്ട്....ഓര്‍മ്മകള്‍, ഓര്‍മ്മകള്‍, കുട്ടിക്കാലത്തേക്ക് കൊണ്ടുപോകുന്ന ഓര്‍മ്മകള്‍.. സ്കൂളും, സ്കൂളിലേക്കുള്ള പോക്കും ഒക്കെ ആര്‍ക്ക് മറക്കാനാകും ഇല്ലെ? മഴ പോലെ മനസില്‍ നിറയുന്ന ഓര്‍മ്മകള്‍ ബാല്യത്ത് കളിവള്ളം ഉണ്ടാക്കിയതും പിന്നെ ചാറ്റല്‍ മഴ നന്നഞ്ഞ് ഓടി നടന്നതും രാത്രി പുറത്തു മഴ പെയ്യുമ്പോള്‍ നനഞ്ഞ ചുവരിനോട് ചെവി ചേര്‍ത്തു വച്ച് കിന്നാരം പറഞ്ഞതും തറവാട്ടിലെ പറമ്പില്‍ മഴക്ക് ഒപ്പം ഉണ്ടാകുന്ന കാറ്റില്‍ പൊഴിയുന്ന മാങ്ങകള്‍ പെറുക്കിയെടുത്ത് ആ മഴമുഴുവന്‍ നനഞ്ഞതും ഒരിക്കലും മറക്കാന്‍ പറ്റാത്ത ഓര്‍മകളാണ്....

ജീവിത വിജയം......

ഞാന്‍ അവളെ കണ്ടതും കണ്ടതും 

അവളെ സ്നേഹിച്ചതും 


അവളെ മോഹിച്ചതും 


അവള്‍ എന്നെ തനിച്ചാക്കി പോയതുമെല്ലാം 


ഇന്നൊരു ഭാഗ്യമായി ഞാന്‍ 


കാണുന്നു ..കാരണം 


അവളാണ് ജീവിതമെന്തെന്ന് എനിക്ക് പഠിപ്പിച്ചു തന്നത് ,


എന്നെ ചിരിക്കാന്‍ സഹായിച്ചത്,


പക്ഷെ അവള്‍ ഒന്ന് മാത്രം പറഞ്ഞു തന്നില്ല .....


അവള്‍ കൂടെയില്ലാതെ എങ്ങനെ ജീവിക്കുമെന്ന് ....


കാരണം.............. അവള്‍ തന്ന വേദനകളാണ് എന്നെ ... ഇന്ന് ... 


നല്ലൊരു മനുഷ്യനാക്കി മാറ്റിയത് ...


മോഹങ്ങളും വിജയങ്ങളും നമ്മെ അഹങ്കാരികളാക്കി മാറ്റുമ്പോള്‍ 


വിരഹവും പരാജയങ്ങളും നമ്മെ എളിമയുള്ള മനുഷ്യരാക്കി മാറ്റുന്നു ....


എളിമയിലൂടെ ഞാന്‍ നമ്മുടെ വിജയത്തെ കയ്യെത്തി പിടിക്കുകയും ചെയ്യുന്നു...

ആ മൃദുല സംഗീതം പോലെ....

   നിന്നെ കാണാതെ ,നിന്റെ മധുരമായ ആ ശബ്ദം കേള്കാതെ ഒരു വര്ഷം കൂടി കടന്നു പോയിരിക്കുന്നു....
നീ ഇടയ്ക്കിടെ പാടി തരുന്ന സാവരിയയിലെ " തോടെ ബട്മാഷ് ഹേ തൂ തൊടീ യാ " 
എന്ന ഗാനവും കിസ്നയിലെ "ഹാം നെ ഈസ്‌ പല യഹാ" എന്ന ഗാനവും എന്റെ 
കാതുകളില്‍ ഒരു നേര്‍ത്ത സംഗീതമായി മുഴങ്ങുന്നു..
നിന്നെ കുറിച്ചുള്ള ഓര്‍മ്മകള്‍ ആ മൃദുല ശബ്ദത്തിലൂടെ എന്നിലേക്ക് തിരിച്ചു വരുന്നു.....
വിണ്ടു കീറിയ എന്റെ മനസ്സിന്റെ വിങ്ങലുകളിലെക്കാണ് നീ മഴയായി
 പെയ്തിറങ്ങിയിരുന്നത് ...ആ മഴയില്‍ ഞാന്‍ മൃദു സംഗീതം കേട്ടു,ശാന്ത ഗംഭീരമായ ധ്വനിയും...

    ഇപ്പോഴും പരസ്പരം കാണുന്നില്ലെങ്കിലും മനസ്സിന്റെ കോണില്‍ എവിടെയോ ബാക്കി വെച്ചിട്ടുള്ള 
ആ സ്നേഹം ഇടക്കെങ്കിലും നിന്നിലും പ്രകടമാകരുണ്ടാകും എന്ന് സമാശ്വസിക്കുന്നു ഞാന്‍...
അത് മാത്രമല്ലേ എനിക്കിപ്പോള്‍ പറ്റൂ....എനിക്ക് നിന്നെയും നിനക്ക് എന്നെയും ഇനിയീ ജന്മത്തില്‍ 
തിരിച്ചു കിട്ടില്ലഎന്ന അറിയാത്ത തേങ്ങല്‍ മൌനമായി പറയാതെ പോയ ഒരു യാത്ര മൊഴിയുടെ 
നൊമ്പരം ഒരു തലയാട്ടലില്‍ ഒതുക്കി വീണ്ടുമൊരിക്കല്‍ കാണുമെന്ന പ്രതീക്ഷയോടെ 
ഞാന്‍ എന്റെ ഏകാന്തമായ സഞ്ചാരം തുടരട്ടെ.....