2011 നവംബർ 3, വ്യാഴാഴ്‌ച

വീണ്ടും തുലാ വര്ഷം അരങ്ങു തകര്‍ക്കുമ്പോള്‍......













 








പകല്‍ മുഴുവന്‍ ഊര്‍ജ സ്വലനായി ജ്വലിച്ചു നില്‍കുന്ന
സൂര്യനെ സായാഹ്നങ്ങളിലേക്ക് അടുക്കുമ്പോള്‍ കാഴ്ചക്കാരനാക്കി
രുദ്ര ഭാവം പ്രകടമാക്കി കടന്നു വരുന്ന തുലാവര്‍ഷം.........
മനസ്സിന് കുളിര്‍മയെകുന്നതിനോടൊപ്പം നമ്മളില്‍ ഭീതിയുണര്‍ത്തി
ഇടി മിന്നലും കൂടെ ഉണ്ടാകും.........
ചാറ്റല് മഴയും നനഞ്ഞ് പാട വരമ്പിലൂടെ ഓടിക്കളിക്കുന്ന ,
മുങ്ങാകുഴി ഇട്ടു കുളത്തിലേക്ക്‌ ചാടുന്ന
എന്നിലെ ആ പഴയ കുട്ടിയെ ഞാനിപ്പൊഴും ഓര്ക്കുന്നു.........
തുടക്കത്തില്‍ ചാറ്റലായും പിന്നെ രൌദ്ര ഭാവം പൂണ്ട ഇടി മിന്നലായും
തുലാം തകര്‍ക്കുമ്പോള്‍ പാടത്തെ ചളി വരമ്പുകളില്‍ നിന്ന് ഭീതിയോടെ
വീട്ടിലേക്ക് ഓടിക്കയറുന്ന എന്റെ ബാല്യ കാലം ഞാന് ഇന്നും കൊതിക്കുകയാണ്..
തുലാ വര്‍ഷ പുതുമഴയിലെ മണ്ണിന്റെ ഗന്ധം മനസ്സിലുണ്ടാക്കുന്ന
വികാരം നിര്‍വചിക്കാന്‍ കഴിയാത്തതാണ്........
അവയെല്ലാം എന്റെ മനസ്സിലൊരു ഗൃഹാതുരതയാണ്....
വര്‍ഷങ്ങളില്‍ ഭീകരനായ ഈ തുലാ വര്ഷം ഇപ്പോള്‍
എന്റെ ഗ്രാമത്തില്‍ തകര്താടുമ്പോള്‍ എല്ലാ കൂട്ടുകാര്‍ക്കും
എന്റെ തുലാ വര്‍ഷ ആശംസകള്‍...........