2011 ഒക്‌ടോബർ 26, ബുധനാഴ്‌ച

നാല് മണി മഴ...


 
ഫോട്ടോ:എം എസ് എസ് വള്‍വക്കാട് വായനശാലയില്‍ നിന്നുള്ള ഒരു മഴക്കാല ദൃശ്യം...


ഇത് വായനശാല......ഇവിടെയാണ്‌ കൂട്ടുകാരോടോതുള്ള എന്റെ വൈകുന്നേരങ്ങള്‍..വൈകുന്നേരങ്ങള്‍ മാത്രമല്ല എല്ലാ സമയത്തും ഇവിടെ തന്നെ ആണ് എന്ന് തന്നെ പറയാം..വായനശാല എന്ന് കേട്ടിട്ട് ആരും തെടിദ്ദരിക്കരുത് ..ഇവിടെ വന്നിട്ട് ഗാന്ധിജിയുടെ സത്യാന്യേഷണ പരീക്ഷണങ്ങളോ കലാമിന്റെ അഗ്നിച്ചിറകുകളോ വായിക്കാന്‍ അല്ല...ലോകത്ത് നടക്കുന്ന മുഴുവന്‍ സംഭവങ്ങളുടെയും വിശകലനത്തിന് വേണ്ടിയാണ്..വൈകുന്നേരത്തോടെ സ്കൂളുകളിലെ തരുണീ മണികളെ അവരവരുടെ വീടുകളിലേക്ക് എത്തിക്കുക എന്നാ മഹത്തായ ദൌത്യം ഏറ്റെടുതവരാണ് എന്റെ കൂട്ടുകാരില്‍ ഏറെക്കുറെയും ..അതും കഴിഞ്ഞു മദ്രസിന്‍റെ വളപ്പിലെ ക്രിക്കെറ്റ് കളി... .മഴക്കാലത്ത്‌ വൈകുന്നേരങ്ങളില്‍ ബാറ്റും എടുത്തു കളിയ്ക്കാന്‍ ഇറങ്ങിയാല്‍ ഉടനെ വരും തിമിര്‍ത്തു പെയ്യാന്‍ മഴ.....മൈതാനത്തിന്റെ അരികിലുള്ള ചായ്പില്‍ മഴയെയും ശപിച്ചു കൊണ്ടിരുന്നപ്പോള്‍ ഒരിക്കലും അറിഞ്ഞിരുന്നില്ല ഇറ്റി വീഴുന്ന മഴയുടെ സൌന്ദര്യം..അറിഞ്ഞില്ല എന്നല്ല ,അറിയാന്‍ ശ്രമിച്ചില്ല....ഇന്ന് മഴ എന്നത് ഇവിടെ ഇരുന്നു കൊണ്ട് കുറെ കവികളും എഴുത്തുകാരും പറയുന്ന അവരുടെ ഗ്രിഹാതുരത്വം തുളുമ്പുന്ന വാക്കുകളിലൂടെ ഞാന്‍ ഇഷ്ടപ്പെടുന്ന എന്റെ പ്രണയിനിയെ പോലെ ആകുന്നു.....അവളെ കാണാന്‍ ,അവളുടെ തലോടലുകള്‍ ഏറ്റു വാങ്ങാന്‍,....അവളോടൊത് എല്ലാം മറന്നു ആനന്ദ നൃത്തം ചെയ്യാന്‍ വെമ്പുന്നു ഈ പാവത്തിന്റെ മനസ്സ്...

   
നമ്മുടെ സ്വന്തം