2011 സെപ്റ്റംബർ 28, ബുധനാഴ്‌ച

എന്‍റെ ഷംസീന........

   എന്‍റെ കൗമാര സ്വപ്നങ്ങളില്‍ നിരച്ചാര്‍ത്തുമായി എന്‍റെ മനസ്സിനെ കീഴടക്കിയ എന്‍റെ സ്വന്തം ഷംസീന.......വളരെയേറെ സ്വപ്നങ്ങളും അതിലുമേറെ പ്രതീക്ഷകളുമായി എന്‍റെ പ്ലസ്‌ ടു കാലത്ത് എന്‍റെ മനസ്സിലും എന്‍റെ കൃത്യതക്കും ഒരു കൂട്ടായി എന്നും അവള്‍ ഉണ്ടായിരുന്നു......എനിക്കവളോട് പ്രണയത്തിനുപരി എന്തെന്നില്ലാത്ത ,നിര്‍വചനീയമായ സ്നേഹം ആയിരുന്നു.....
    
     കാണാന്‍ വലിയ സുന്ദരി ഒന്നും ആയിരുന്നില്ല എന്‍റെ ഷംസീന....ജീവിക്കാനുള്ള അവളുടെ പരക്കം പാച്ചിലുകളിലെ കൃത്യത എന്നെപ്പോലെ എന്‍റെ നാട്ടുകാര്‍ക്കും എന്‍റെ സുഹൃത്തുക്കള്‍ക്കും അവളോട്‌ ഇഷ്ടം തോന്നിയിരിക്കാം....
      
   അവളുടെ കുണുങ്ങിയുള്ള വരവും ആര്‍ത്ത് അട്ടഹസിക്കലും  എന്നില്‍ പ്രണയത്തിന്റെ മൊട്ടുകള്‍ വിരിയിച്ചു.....
 


  
ഞാന്‍ ആദ്യമായി അവളെ കാണുന്നത് എന്‍റെ  പ്ലസ്‌ ടു കാലത്തിലെ  ആദ്യ ദിനത്തിലായിരുന്നു..ഉറക്കത്തിന്റെ ആലസ്യത്തില്‍ ഉമ്മയുടെ വഴക്ക് പറച്ചില്‍ കേട്ടാണ് ആ ദിനം ഞാന്‍ ഉണര്‍ന്നത്....പെട്ടെന്ന് തന്നെ പ്രഭാത കര്‍മങ്ങള്‍ നിര്‍വഹിച്ചു പ്രഭാത ഭക്ഷണം കഴിക്കാതെ പുത്തന്‍ ഡ്രെസ്സും ഇട്ടു രണ്ടു നോട്ട് ബുക്കും  എടുത്ത് ബാക്കിരി മുക്ക് ബസ്‌ സ്റൊപിലെക്ക് ധ്രിതിയില്‍  ഞാന്‍ ഓടി......ബസ്‌ സ്റ്റോപ്പില്‍ ഞാന്‍ എത്തുമ്പോള്‍ എന്‍റെ കൂടെ പത്താം ക്ലാസ്സില്‍ പഠിച്ചു തോറ്റ രണ്ടു സുഹൃത്തുക്കള്‍ (പേര് പറഞ്ഞു അവരെ വേദനിപ്പിക്കാന്‍ ഇഷ്ടമില്ലാത്തത് കൊണ്ട് പേര് പറയുന്നില്ല) ക്രിക്കറ്റ്‌ ബാറ്റും സ്ടുംപും എടുത്ത് സൈക്ലില്‍ മിനി സ്റെടിയതിലെക്ക് പോകുന്ന കാഴ്ചയാണ് ഞാന്‍ ബസ്‌ സ്റ്റോപ്പില്‍ ആദ്യം കണ്ടത്....എന്നെ കണ്ടപ്പോള്‍ അവരുടെ കണ്ണുകളില്‍ എന്തോ ഒരു വികാരം ഒളിഞ്ഞിരുക്കത് പോലെ എനിക്ക് തോന്നി(ഓന്‍ ഇന്നല്ലെങ്കില്‍ നാളെ നമ്മളെ പോലെ ക്രിക്കറ്റ്‌ കളിക്കാന്‍ വരേണ്ടവനാ..എന്നിട്ട ഐ എ എസ്സുകാരന്‍ ആകാന്‍ പോകുന്ന പോലെയുള്ള അവന്റെ പോക്ക് എന്നായിരിക്കും..).
      
        എന്‍റെ സുഹൃത്തുക്കള്‍ കളി തുടങ്ങിയത് നോക്കി വിഷമത്തോടെ നില്‍കുമ്പോള്‍ സ്കൂളില്‍ പഠിക്കുന്ന പെണ്‍കുട്ടികളും സര്‍ക്കാര്‍ ഉദ്യോഗസ്ഥരായ(സര്‍കാര്‍ ഉദ്യോഗം ഉള്ള  5,6 പേരെ നമ്മുടെ നാട്ടില്‍ ആകെയുള്ളൂ) ആളുകളും അവിടെയെത്തി..എന്നെ കണ്ട മാത്രയില്‍ വെറുതെ കൊടുക്കാന്‍ കഴിയുന്ന രണ്ടു മൂന്നു ഉപദേശങ്ങളും അനുഗ്രഹം എന്ന പേരിലുള്ള കുത്തുവാക്കുകളും അവര്‍ എനിക്ക് സമ്മാനിച്ചു അവര്‍ അവരുടെ വഴിക്ക് പോയി....
       
      അവരുടെ അനുഗ്രഹങ്ങളുടെ നിര്‍വൃതിയില്‍ പഠിച്ചു വലിയ ഒരു ഉദ്യോഗസ്തനാകുന്ന സ്വപ്നം കണ്ടു നില്‍കുമ്പോഴാണ് എന്‍റെ ജീവിതത്തിലേക്ക് ഒരു തുണയായി അവള്‍ ഓടിയെത്തിയത് ...ആദ്യ കാഴ്ചയില്‍ ശംസീനയോടു എനിക്ക് ഒരു വികാരവും തോന്നിയിരുന്നില്ല ....ആദ്യ കാഴ്ച്ചയില്‍ തന്നെ ഏവരെയും ആകര്‍ഷിക്കുന്ന സൌന്ദര്യമൊന്നും അവള്‍ക് ഉണ്ടായിരുന്നില്ല...കൃത്യ സമയത്ത് തന്നെ എന്‍റെ ശംസീനയുടെ കൂടെ ഞാന്‍ സ്കൂളില്‍ എത്തിച്ചേര്‍ന്നു...അന്ന് എന്‍റെ സ്കൂളിലെ പ്രവേശനോത്സവം ഗംഭീരമായി കൊണ്ടാടി..അന്ന് ഉച്ച വരെ മാത്രമേ ക്ലാസ് ഉണ്ടായിരുന്നുള്ളൂ...പതിവ് പോലെ വീട്ടിലെത്തി നോട്ട് ബുക്കുകള്‍ ടി വി സ്ടാനടിന്റെ പിറകിലേക്ക് എറിഞ്ഞു ട്രാക്ക് സ്യുടും ഇട്ടു മൈതാനത്തിലേക്ക്  ഓടി...അപ്പോഴും രാവിലെ കണ്ട സുഹൃത്തുക്കള്‍ ഉച്ച ഭക്ഷണത്തിന് ശേഷം കളി തുടങ്ങാനുള്ള തയ്യാറെടുപ്പിലായിരുന്നു..അവരോടൊപ്പം ഒരു ടീമില്‍ അംഗമായി ഞാനും കളിച്ചു......മഗ്രിബ് നിസ്കാരത്തിനു ബാങ്ക് വിളി കേട്ടപ്പോഴാണ് എല്ലാവരും സമയം വൈകിയത് അറിഞ്ഞത്..ഉമ്മയുടെ കയ്യില്‍ നിന്ന് കിട്ടുന്ന വഴക്കും പ്രതീക്ഷിച്ചു ഞാന്‍ വീടിലേക്ക്‌ ഓടി.....
      
        പതിവ് പോലെ ടി വി കാഴ്ചകളില്‍ മുഴുകി അത്താഴവും കഴിച്ചു ഞാന്‍ വീണ്ടും ഉറങ്ങാന്‍ മുറിയിലേക്ക് പോകുമ്പോള്‍ പിറകെ നിന്നു ഉമ്മയുടെ ശകാരം....പത്താം ക്ലാസ്സിലെ ഉഴപ്പ് പ്ലസ്‌ ട്വോവിനു എടുക്കരുത് ..പുലര്ചെക്ക് എഴുന്നേറ്റു പഠിക്കനമെന്നൊരു ഉപദേശവും...
       
        അടുത്ത ദിനവും ഉമ്മയുടെ പതിവ് വഴക്ക് പറച്ചില്‍ കേട്ടാണ് ഞാന്‍ ഉണര്‍ന്നത്....എല്ലാം റെഡി ആയി ബസ്‌ സ്റ്റോപ്പില്‍ എത്തുന്നതിനു മുമ്പ് അവള്‍ വന്നിരുന്നു..പക്ഷെ അവള്‍ എനിക്ക് വേണ്ടി കാത്തു നിന്ന അപോലെ അവിടെ തന്നെ നില്‍ക്കുന്നുണ്ടായിരുന്നു....അപ്പോള്‍ എനിക്ക് അവളോട്‌ എന്തെന്നില്ലാത്ത ഒരു ഇഷ്ടം തോന്നി...പതിയെ പതിയെ എന്നും ഞങ്ങള്‍ കണ്ടു മുട്ടാന്‍ തുടങ്ങി...അവളെ കാണുന്നതിനു വേണ്ടി മാത്രം ബസ്‌ സ്റൊപിലെക്ക് ഞാന്‍ നേരത്തെ വരാന്‍ തുടങ്ങി....അവളെ ഞാന്‍ കാത്തു നില്‍ക്കുന്നതായി  അവള്‍ക്കും തോന്നിയിട്ടുണ്ടാകും....അത് കൊണ്ടാവും പല വട്ടം അവളും എനിക്ക് വേണ്ടി കാത്തു നിന്നത് ....
       
      പ്ലസ്‌ ടു കലാലയത്തിലെ സൌഹൃദം വലയം വളര്‍ന്നു പന്തലിച്ചപ്പോഴും അവള്‍ക്കു വേണ്ടി എന്‍റെ  കൂട്ടുകാരില്‍ നിന്നും  ഞാന്‍ വേറിട്ട്‌ നില്കുമായിരുന്നു..അവള്‍ വരുന്ന സമയമാകുമ്പോള്‍ എന്‍റെ കൂട്ടുകാരില്‍ നിന്നും എന്തെങ്കിലും കള്ളം പറഞ്ഞു അവളെ കാണാന്‍ വേണ്ടി ബസ്‌ സ്റൊപിലെക്ക് ഓടുമായിരുന്നു...അവളോടോപ്പമുള്ള യാത്രകള്‍ എന്നും സന്തോഷ പ്രദവും ആനന്ദകരവുമായിരുന്നു....
       
       അന്നൊരു വെള്ളിയാഴ്ച ആയിരുന്നു...അവളോടുള്ള എന്‍റെ പ്രണയം ഇന്നെങ്കിലും തുറന്നു പറയണമെന്ന ആഗ്രഹത്തോടെ ഞാന്‍ ബസ്‌ സ്റ്റോപ്പില്‍ എത്തി...പതിവ് പോലെ അവള്‍ക്കായി കാത്തിരിപ്പ് തുടര്‍ന്നു...എന്നാല്‍ പതിവിനു വിപരീതമായി അവള്‍ വരാത്തപ്പോള്‍ മനസ്സില്‍ ചെറിയൊരു ആധി..വരും എന്ന് പ്രതീക്ഷയോടെ വീണ്ടും കാത്തിരിപ്പ്‌ തുടര്‍ന്നു...സമയം അതിക്രമിച്ചു ..എന്‍റെ ആധി ഇരട്ടിയായി....ബസ്‌ സ്റ്റോപ്പില്‍ നിക്കുകയായിരുന്ന ഒരു പെണ്‍കുട്ടിയോട് ശംസീനയെ കുറിച്ച് തിരക്കി....ആ കുട്ടിയുടെ മറുപടി കേട്ട് ഞാന്‍ നിശബ്ദനായി....കൂടെ ഒരുപാട് സങ്കടവും ...അപ്പോള്‍ എത്തിയ ബസില്‍ കയറി സ്കൂളിലേക്ക് പോകുമ്പോള്‍ ചന്തേര പോലീസ് സ്ടെഷന് മുന്നിലായി അവള്‍ നില്‍ക്കുന്നു...ആകെ മുഖം തകര്‍ന്നു അവളുടെ ആ നില്‍പ്പ് എന്നെ വല്ലാതെ വേദനിപ്പിച്ചു... സ്കൂളിലെത്തി തിടുക്കത്തില്‍ ലൈബ്രരിയിലെക്ക് ഓടി....അവിടെ കിടന്ന ന്യൂസ്‌ പേപ്പര്‍ എടുത്ത് പരതി..പ്രാദേശിക വാര്‍ത്ത പേജില്‍ ആ വാര്‍ത്ത ഞാന്‍ വായിച്ചു.."രാത്രിയുണ്ടായ വാഹനാപകടത്തില്‍ ഷംസീന ബസിനു  ഗുരുതരമായ പരിക്കും ഡ്രൈവര്‍ക്ക് നിസ്സാര പരിക്കും എന്ന്.....  ഇനി കുറച്ചു ദിവസം ഷംസീന ബസില്‍ യാത്ര ചെയ്യാന്‍ കഴിയില്ലല്ലോ എന്ന സങ്കടത്തോടെ ഞാന്‍ ക്ലാസ്സിലേക്ക് നടന്നു.....അപ്പോഴും എന്‍റെ ഉള്ളില്‍ സ്റ്റ്ഷന് പുറത്തു കണ്ട ശംസീനയുടെ തകര്‍ന്ന മുഖമായിരുന്നു.................................
                                                          മുഹമ്മദ്‌ ഷമീര്‍ വള്‍വക്കാട്‌

2011 സെപ്റ്റംബർ 25, ഞായറാഴ്‌ച

കല്യാണം മുടക്കി കമ്മീഷന്‍ പറ്റുന്നവര്‍..........

                                                 
       എല്ലാ നാട്ടിലെയും ഏറ്റവും വല്യ ശാപമാണ് മുക്കിലും മൂലയിലും കഴുത്തില്‍ ടവ്വലും ഇട്ടിരിക്കുന്ന കല്യാണം മുടക്കികള്‍.....അപ്പോള്‍ പിന്നെ നമ്മുടെ നാട്ടിലും അയല്‍ നാടുകളിലുമായിട്ടും ഉണ്ടാകുമല്ലോ ഇമ്മാതിരി ജന്മങ്ങള്‍....ഞാന്‍ ഇതിലൂടെ ആരെയും പേരെടുത് പറയുന്നില്ല...എന്നാല്‍ ആര്‍ക്കെങ്കിലും പോള്ളൂന്നുന്ടെങ്കില്‍  തല്‍കാലം ക്ഷമിചെരു..ഇങ്ങനെ ഒരു കാര്യം എഴുതിയത് കൊണ്ടൊന്നും നിങ്ങള്‍ ഈ പരിപാടി നിര്‍ത്തില്ല എന്നറിയാം..എന്നാലും പറയുകയാ....ആദ്യം പറയല്‍,പിന്നെ അപേക്ഷ,,പിന്നെ അവസാനത്തെ പരിപാടി എടുത്തിട്ട്  വാര്‍ക്കലാണ്...
                       വള്വക്കാട് എന്നാ ചെറിയ ഒരു നാടിന്‍റെ കാര്യം മാത്രമെടുക്കാം...ഇവിടേക്ക് കടന്നു വരാന്‍ മാത്രം  മൂന്നു റോഡുകള്‍ ഉണ്ട്.......ഞാന്‍ കരുതുന്നു എല്ലാ നാടിന്റെയും പ്രവേശന കവാടം ഈ വിരുതനമാര്‍ക്ക് വേണ്ടി മാത്രം ഉണ്ടാക്കി വെച്ചതെന്നതാണ്....അല്ലെങ്കില്‍ നിങ്ങള്‍ ഒന്ന് ഇരുന്നു  ആലോചിച്ചു നോക്ക്.....ഞാന്‍ പറഞ്ഞ കാര്യം എത്ര സത്യമാണെന്ന്.......ഒരു പ്രായം കഴിഞ്ഞാല്‍  എല്ലാ നാട്ടിലെയും പ്രായം കൂടിയവര്‍ക്ക് ഒന്നും പറയാനില്ലാതാകുമ്പോള്‍ കിട്ടുന്ന ഒരു വിനോദം പോലെയാണ് കല്യാണം മുടക്കലിനെ അവര്‍ കാണുന്നത്..അതില്‍ അവര്‍ സ്പോര്‍ട്സ് മാന്‍ സ്പിരിറ്റും പ്രകടിപ്പിക്കുന്നു.....
             പടച്ചോനെ.......ഇവര്‍ക്ക് സത്യം പറഞ്ഞാല്‍ ഇതില്‍ നിന്ന് എന്ത് സുഖമാണ് കിട്ടുന്നതെന്ന് എത്ര ആലോചിച്ചിട്ടും പിടി കിട്ടുന്നില്ല....ഇനി എന്തേലും കിട്ടുന്നുണ്ടെങ്കില്‍ തന്നെ നാളെ പടച്ചവന്റെ കോടതിയില്‍ കിട്ടുന്നത് അതി കഠിനമായ ശിക്ഷ ആയിരിക്കും......
                 അഞ്ചാറു കുപ്പിയില്‍ മിട്ടായിയും കടലയും രണ്ടു പഴക്കുലയും തൂക്കി നാട്ടില്‍ കടകള്‍ വരാന്‍ തുടങ്ങുമ്പോള്‍ തന്നെ കരുതിയതാ,....എന്തിനാണീ പുറപ്പാടു എന്ന്..ഇനി ഏതായാലും തുടങ്ങി..എന്നാല്‍ അവിടെ കച്ചവടം നടത്തുമോ??ഇല്ല..അവര്‍ക്ക് അതിനെക്കാള്‍ താല്പര്യം വെറുതെ ചെക്കനെയോ പെണ്ണിനെയോ അന്യേഷിച്ചു വരുന്നവര്‍ക്ക് കൈ കാണിച്ചു നിര്‍ത്തി അവിടെ നിന്ന് തന്നെ തിരിച്ചയക്കലാണ്....വേണേല്‍ അവര്‍ക്ക് ഫ്രീ ആയി വെള്ളവും വാങ്ങിച്ചു കൊടുക്കും..അങ്ങനെ തിരിച്ചയച്ചു കഴിഞ്ഞാല്‍ എന്തോ സ്ഥലക്കച്ചവടം നടത്തി കമ്മീഷന്‍ കിട്ടിയ പോലെയുള്ള സന്തോഷമായിരിക്കും ഈ വിരുതന്മാര്‍ക്ക്.....
            ഇവരെ കുറ്റം പറയാനും കഴിയില്ല..ഇവര്‍ കാര്യമായിട്ട് അന്യെഷിച്ചിട്ടു വരുന്നവരോട് പറയാറില്ല.....ആരെങ്കിലും വന്നു ആ ചെക്കന്‍ എങ്ങനെ എന്ന് ചോദിച്ചാല്‍ പറയും :ഞങ്ങള്‍ ആയിട്ടു ഒന്നും പറയുന്നില്ല....നിങ്ങള്‍ ഇവിടെ വന്നിട്ട് അന്യേഷിച്ചു എന്നറിഞ്ഞാല്‍ തന്നെ രാത്രി കള്ളും കുടിച്ചു വന്നിട്ട് അവന്‍ കുഴപ്പമുണ്ടാക്കുമെന്നു..സത്യം പറഞ്ഞാല്‍ ആരെയാ അന്യെഷിച്ചത് എന്ന് പോലും അറിയില്ലായിരിക്കും ഈ വിവര ദോഷികള്‍ക്ക്......
                  ഒരു സംഭവം സാന്ദര്‍ഭികമായി പറയാം......തനിക്ക് വരുന്ന കല്യാനലോച്ചകള്‍ പല മുക്കുകളില്‍ വെച്ച് തന്നെ തിരിച്ചു പോകുന്ന ഒരു യുവാവ് തന്റെ കുറച്ചു സുഹൃത്തുക്കളോട് അന്യേഷിക്കാന്‍ എന്ന നിലയില്‍ വരാന്‍ പറഞ്ഞു..എവിടെ വെച്ചാണ് പാറ വരുന്നതെന്നരിഞ്ഞാല്‍ വിളിച്ചു പറയാനും പറഞ്ഞു......അങ്ങനെ വന്നു ചെക്കനെ കുറിച്ച് ഒരു കടയില്‍ ചോദിച്ചപ്പോള്‍ പതിവ് പോലെ അവന്‍ അങ്ങനെയാണ്,ഇങ്ങനെയാണ്,വെറുതെ നിങ്ങളുടെ മകളുടെ ഭാവി നശിപ്പിക്കേണ്ട എന്നൊക്കെ പറഞ്ഞു കൊടുത്തു..ഉടന്‍ തന്നെ വന്നവര്‍ നമ്മുടെ യുവാവിനെ വിളിച്ചു പറഞ്ഞു..അവന്‍ വന്നു നോക്കിയപ്പോള്‍ തലേന്ന് വൈകുന്നേരം വരെ കൈ കൊടുത്തു സലാമും ചൊല്ലി പോയതാ അയാളുടെ അടുത്ത നിന്ന്......ഏതായാലും അതൊക്കെ മറന്നു അന്ന് അയാളുടെ ശബ്ദം പതിവില്‍ നിന്ന് വിപരീതമായി കുറചു ഉച്ചത്തിലുള്ള രോദനമാക്കി മാറ്റി എന്നാണ് കേട്ടത്.......ഏതായാലും അതൊക്കെ മറന്നു ആ വിദ്വാന്‍ പതിവ് പോലെ തന്‍റെ തനി സ്വഭാവവുമായി ഇപ്പോഴും നടക്കുന്നുണ്ടെന്നാണ് അറിഞ്ഞത്....പട്ടിയുടെ വാല് പന്തീരായിരം കൊല്ലം.....................................അല്ലാതെന്തു പറയാന്‍....
                 പിന്നെ ഒരാളോട് പോയിട്ട ആ തെക്കെപ്പരംബിലെ ഹംസയുടെ മകന്‍ എങ്ങനെ എന്ന് ചോദിച്ചാല്‍ പറയും.... പോട്ട് പ്പാ......അവന്റെ കാര്യം......ഇങ്ങനെയായിരിക്കും അഭിസംബോദന ചെയ്യുന്നത്/.........ചിലപ്പോള്‍ തലേ നാള്‍ ബൈക്കില്‍ അയാളെ ത്രികരിപൂരിലെക്ക് കൊണ്ട് പോയത് ഈ ചെക്കനായിരിക്കും....അവനെയായിരിക്കും ഇങ്ങനെ പറയുന്നത്.......ഏതായാലും ഇങ്ങനെയുള്ള കുറെ വിട്വാന്മാരെയൊക്കെ നേരിട്ടാനല്ലോ നമ്മുടെ നാട്ടിലെ യുവാക്കള്‍ ഇന്ന് കല്യാണം എന്ന മധുര മുഹൂര്തതിലെക്ക് എത്തുന്നത്........
         എന്നോട് ഇന്നലെ ഒരു സുഹൃത്ത് ഫോണ്‍ ചെയ്തു......അവന്‍ അടുത്ത മാസം നാട്ടിലേക്ക് പോകുന്നുണ്ട് പോലും...അവനു പോയിട്ട് കല്യാണം നോക്കണമെന്ന് പറഞ്ഞു......ഞാന്‍ പറഞ്ഞു നല്ല കാര്യമല്ലേ അതെന്നു..അപ്പോള്‍ അവന്‍ സങ്കടത്തോടെ പറയുകയാണ്‌....അതല്ല കാര്യമെന്ന്..ഞാന്‍ ചോദിച്ചു പിന്നെന്ത പ്രശ്നമെന്ന്....അവന്‍ പറയുകയാണ്‌ കല്യാണം മുടക്കികള്‍ കാരണം ആണെന്ന്.....എന്നിട്ട അവന്‍ എന്നോട് പറയുകയാണ്‌..നാട്ടില്‍ ചെന്ന ഉടനെ കുറച്ചു പൈസ ചിലവാക്കി ഒരു അഞ്ചാറു വയസ്സന്മാരായ ആളുകളെ ഒരു ടെമ്പോ ട്രവേല്ലെര്‍ ആക്കിയിട്ടു എവിടെക്കെങ്കിലും ടൂറിനു  വിടണമെന്ന്..എന്നിട്ട്  ആലോചനയുമായി വരുന്നവരോട് വരാന്‍ പറയണമെന്ന്.........അവന്‍ പറയുന്നത് തമാശയില്‍ ആണെങ്കിലും ഇങ്ങനെയൊക്കെ ചിന്തിക്കേണ്ട കാലമായിരിക്കുന്നു..അത്ര മാത്രം ശല്യമാണ് ഈ കല്യാണം മുടക്കികള്‍ കാരണം ഉണ്ടാകുന്നത്......
      ഞാന്‍ ഇത്രയും പറഞ്ഞപ്പോള്‍ തന്നെ പലരുടെയും ഉള്ളിലൂടെ പലരുടെയും മുഖങ്ങള്‍ മിന്നി മറഞ്ഞിട്ടുണ്ടാകും അല്ലെ????അപ്പോള്‍ ഇനി എന്താ ചെയ്യേണ്ടത് യുവാക്കള്‍????ആദ്യം ഈ മുഖങ്ങള്‍ക്കു കാര്യം പറഞ്ഞു മനസ്സിലാക്കി കൊടുക്കുവാന്‍ നോക്കുക.....അവര്‍ ചെയ്യുന്ന തെറ്റിന്റെ ആഴവും.....എന്നിട്ടും നന്നാകുന്നില്ലെങ്കില്‍ ആരാണ് മുടക്കികള്‍ എന്ന് മനസ്സിലായാല്‍ നാട്ടു വിചാരണ  ചെയ്യുമെന്നും പറയുക........
     സമൂഹം നേരിടുന്ന ഈ വലിയ വിപത്തിനെതിരെ പൊതു സമൂഹം ഉണരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു......ഇനിയും ഇവര്‍ ഈ അതിക്രമം തുടരുകയും നാട്ടിലെ യുവാക്കളുടെ നല്ല ആലോചനകള്‍ മുടക്കാന്‍ ശ്രമിക്കുകയും ചെയ്‌താല്‍ യുവാക്കള്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കുമെന്നും അവരെ ബോധ്യപ്പെടുത്തുക .......നാളെ ഈ കാര്യങ്ങള്‍ പേര് വിവരം സഹിതം പോസ്റെരുകലായി പതിക്കേണ്ടി വരുമെന്നും അവരെ ബോധ്യപ്പെടുത്തുക....
         പ്രക്ഷുബ്ദരായ നമ്മുടെ നാട്ടിലെ യുവാക്കള്‍ക്ക് വേണ്ടി..........
                                                                    എം എസ് എസ് വള്‍വക്കാട്