ഫോണ്‍ മണി അടിക്കുന്നുണ്ട്.. ഉറ്റവരുടെ ശബ്ദം കേള്‍ക്കാന്‍ അവന്‍ കാതോര്‍ത്തു..താന്‍ അവരെ ഒരു പാട് മിസ്സ് ചെയ്യുന്നുണ്ട് എന്ന് അവനു തോന്നി.
ഒരു വര്ഷം കഴിഞ്ഞെങ്കിലും ഒരു ദിവസത്തെ ദൈര്‍ഘ്യം പോലെ ഇന്നും കണ്ണീര്‍ ഒഴുക്കി അവനെ വിമാനം കയറ്റിവിടാന്‍ വന്ന ഉപ്പയുടെയും, ഉമ്മയുടെയും മുഖം. ആരോ ഫോണ്‍ എടുത്തു.
"ഇക്കാ " ... പെങ്ങള്‍ ആണ്. അവളുടെ ശബ്ദമൊക്കെ മാറിയിരിക്കുന്നു. കുട്ടിത്തം വിട്ടിരിക്കുന്നു.
"ഉമ്മാക്ക് കൊടുക്ക് മോളൂ.."
"ഉമ്മാ ഇക്ക വിളിക്കണ് .."
ഉമ്മ ഫോണ്‍ വാങ്ങിയെന്ന് തോന്നണു.അപ്പുറത്ത് നിന്നും ഉമ്മയുടെ ശബ്ദം.
"എന്താ പ്രത്യേകിച്ച് ..!!
ചോദ്യം ഒന്ന് വിഷമിപ്പിചെന്കിലും ചിരിച്ചു കൊണ്ട് ഒരു മറു ചോദ്യം അവനും എറിഞ്ഞു.
"ഹി ഹി എന്താ ഉമ്മാ അങ്ങനെ ചോദിച്ചേ ..? എനിക്കിങ്ങളെ ബിലിക്കാന്‍ പ്രത്യേകിച്ച് കാരണം വല്ലോം ബെണോ ??
"അല്ല ഇജ്ജ് പൈസ ബല്ലോം അയച്ചിട്ടുണ്ടോ ? ഞമ്മള് ബിചാരിച്ചു അത് പറയാന്‍ ബിലിക്കാവുംന്നു...ഇന്നും ബാപ്പ ബാങ്കില് നോക്കാന്‍ പോയിരുന്നു.."
"ഇല്ലുമ്മ , ഇബിടന്നു പൈസ കിട്ടീട്ടില്ല. കിട്ട്യാ അപ്പം ഞാന്‍ അയക്കാം "
"ഇജ്ജ് അന്റെ ഇഷ്ട്ടതിനു എപ്പലാച്ചാ അയച്ചോ ..പക്ഷേങ്കി പെരപ്പണി മുന്നോട്ടു പോകൂല " അപ്പുറത്ത് നിന്നും വാപ്പാന്റെ ശബ്ദം ഫോണില്‍ കേള്‍ക്കാം.
"അന്നോട് വാപ്പാക്ക് എന്തോ പറയാന്‍ ഉണ്ടത്രേ ..ഞമ്മള്‍ വാപ്പാക്ക് കൊടുക്കാം..."
"ശരി ഉമ്മ കൊടിക്കീ.."
അങ്ങേ തലക്കല്‍ ഉപ്പ. പണ്ടും ഉപ്പയോട് വല്ലാതെ സംസാരിക്കാരില്ലായിരുന്നു. ഉമ്മ വഴിയാണ് എല്ലാം.ഇന്നിപ്പം വാപ്പ തന്നോട് സംസാരിക്കാന്‍ പോകുന്നു.അവന്‍ ശബ്ദത്തിനു കാതോര്‍ത്തു.
"കോയാ അന്നോട് പറയാനേ കൊണ്ട്..എമ്പാടും കല്യാണാ ബരനത് ..എലെപ്പാന്റെ മൂത്ത കുട്ടീന്റെ കല്യാണാ .. അവര്ക്ക് ഒരു സ്വര്‍ണബല കൊടുക്കാംന്നു ബാപ്പ ഏറ്റ് .."
"മം ".............അവന്‍ മൂളി
"പിന്നെ താഴത്തെ അന്റെ അമ്മായീടെ ഇളയ മോള്‍ടെ കല്യാണത്തിന് ഒരു സ്വര്‍ണ ബല കൂടി കൊടുക്കണം..എല്ലാരും കൊടുക്കുംബം ഞമ്മളും കുറയ്ക്കാന്‍ പാടൂല്ലല്ലോ ..."
"മം".........അവന്‍ വീണ്ടും മൂളി.
"എന്താണ്ടാ ഇജ്ജ് മൂളിക്കൊണ്ടിരിക്കനത് ..?? ബാല്ലോം പറ ..!!!
"വാപ്പാ ഇങ്ങള് ഫോണ്‍ ഉമ്മയ്ക്കൊന്നു കൊടുക്കോ ?
"ഇപ്പം കൊടുക്കാം ..ഡീ അന്നെ മോന്‍ ബിളിക്കനൂ .ബെക്കാം ഇങ്ങട് ബാ.. !!
ഉമ്മ ഫോണ്‍ എടുത്തു.. " എന്താ മോനെ ??
അപ്പുറത്ത് അവന്റെ പൊട്ടികരച്ചില്‍ .. പിന്നെ ഒരു ചോദ്യവും..
"ഉമ്മ ഇങ്ങലെന്നോട് ഒരു തവണ എങ്കിലും എനിക്കിബിടെ സുഖാണോ എന്നൊന്ന് ചോദിക്കോ ??
സൂപ്പര്‍...മച്ചാ...!!!!
മറുപടിഇല്ലാതാക്കൂ