ഒരിക്കല്‍ എന്റെ നെഞ്ചില്‍ വീണു അവള്‍ കരഞ്ഞു പറഞ്ഞു , ഞാനാണ് അവളുടെ ജീവിതമെന്ന് ..
ഞാന്‍ ഇല്ലാത്ത ജീവിതം അവളുടെ മരണമാണെന്ന് ..
പ്രണയത്തിന്റെ പ്രതിഫലം വേദനയാണ് എന്നറിഞ്ഞിട്ടും കൊതിച്ചു പോയി ഞാനും ..
അങ്ങനെ ഹൃദയ ഭേദങ്ങള്‍ക്കൊപ്പം കാലങ്ങള്‍ കടന്നു പോയി ..
എന്റെ പ്രണയ ലേഖനങ്ങള്‍ എല്ലാം ചിതലരിച്ചു ..
ഒടുവില്‍ ഇന്നവള്‍ എന്റെ
കൂടെയില്ല ..
എന്റെ മിഴി അകലങ്ങളില്‍ നിന്നും അവള്‍ മറഞ്ഞു ..
അങ്ങനെ ഒരുപാട് കാലങ്ങള്‍ക്ക് ശേഷം ഇന്നലെ ഞാന്‍ കണ്ടു , ഏതോ ഒരാളുടെ നെഞ്ചില്‍ വീണു കരയുന്ന അവളെ ..
അപ്പോഴും അവള്‍ പരയുനുണ്ടയിരുനു ;
"നിങ്ങളാണ് എന്റെ
ജീവിതമെന്ന് ..
നിങ്ങള്‍ ഇല്ലാത്ത ജീവിതം എന്റെ മരണമാണെന്നും ".
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ