വള്വക്കാട് എന്നാ ചെറിയ ഒരു നാടിന്റെ കാര്യം മാത്രമെടുക്കാം...ഇവിടേക്ക് കടന്നു വരാന്‍ മാത്രം മൂന്നു റോഡുകള്‍ ഉണ്ട്.......ഞാന്‍ കരുതുന്നു എല്ലാ നാടിന്റെയും പ്രവേശന കവാടം ഈ വിരുതനമാര്ക്ക് വേണ്ടി മാത്രം ഉണ്ടാക്കി വെച്ചതെന്നതാണ്....അല്ലെങ്കില്‍ നിങ്ങള്‍ ഒന്ന് ഇരുന്നു ആലോചിച്ചു നോക്ക്.....ഞാന്‍ പറഞ്ഞ കാര്യം എത്ര സത്യമാണെന്ന്.......ഒരു പ്രായം കഴിഞ്ഞാല്‍ എല്ലാ നാട്ടിലെയും പ്രായം കൂടിയവര്‍ക്ക് ഒന്നും പറയാനില്ലാതാകുമ്പോള്‍ കിട്ടുന്ന ഒരു വിനോദം പോലെയാണ് കല്യാണം മുടക്കലിനെ അവര്‍ കാണുന്നത്..അതില്‍ അവര്‍ സ്പോര്‍ട്സ് മാന്‍ സ്പിരിറ്റും പ്രകടിപ്പിക്കുന്നു.....
പടച്ചോനെ.......ഇവര്‍ക്ക് സത്യം പറഞ്ഞാല്‍ ഇതില്‍ നിന്ന് എന്ത് സുഖമാണ് കിട്ടുന്നതെന്ന് എത്ര ആലോചിച്ചിട്ടും പിടി കിട്ടുന്നില്ല....ഇനി എന്തേലും കിട്ടുന്നുണ്ടെങ്കില്‍ തന്നെ നാളെ പടച്ചവന്റെ കോടതിയില്‍ കിട്ടുന്നത് അതി കഠിനമായ ശിക്ഷ ആയിരിക്കും......
അഞ്ചാറു കുപ്പിയില്‍ മിട്ടായിയും കടലയും രണ്ടു പഴക്കുലയും തൂക്കി നാട്ടില്‍ കടകള്‍ വരാന്‍ തുടങ്ങുമ്പോള്‍ തന്നെ കരുതിയതാ,....എന്തിനാണീ പുറപ്പാടു എന്ന്..ഇനി ഏതായാലും തുടങ്ങി..എന്നാല്‍ അവിടെ കച്ചവടം നടത്തുമോ??ഇല്ല..അവര്‍ക്ക് അതിനെക്കാള്‍ താല്പര്യം വെറുതെ ചെക്കനെയോ പെണ്ണിനെയോ അന്യേഷിച്ചു വരുന്നവര്‍ക്ക് കൈ കാണിച്ചു നിര്‍ത്തി അവിടെ നിന്ന് തന്നെ തിരിച്ചയക്കലാണ്....വേണേല്‍ അവര്‍ക്ക് ഫ്രീ ആയി വെള്ളവും വാങ്ങിച്ചു കൊടുക്കും..അങ്ങനെ തിരിച്ചയച്ചു കഴിഞ്ഞാല്‍ എന്തോ സ്ഥലക്കച്ചവടം നടത്തി കമ്മീഷന് കിട്ടിയ പോലെയുള്ള സന്തോഷമായിരിക്കും ഈ വിരുതന്മാര്ക്ക്.....
ഇവരെ കുറ്റം പറയാനും കഴിയില്ല..ഇവര്‍ കാര്യമായിട്ട് അന്യെഷിച്ചിട്ടു വരുന്നവരോട് പറയാറില്ല.....ആരെങ്കിലും വന്നു ആ ചെക്കന് എങ്ങനെ എന്ന് ചോദിച്ചാല്‍ പറയും :ഞങ്ങള്‍ ആയിട്ടു ഒന്നും പറയുന്നില്ല....നിങ്ങള്‍ ഇവിടെ വന്നിട്ട് അന്യേഷിച്ചു എന്നറിഞ്ഞാല്‍ തന്നെ രാത്രി കള്ളും കുടിച്ചു വന്നിട്ട് അവന് കുഴപ്പമുണ്ടാക്കുമെന്നു..സത്യം പറഞ്ഞാല്‍ ആരെയാ അന്യെഷിച്ചത് എന്ന് പോലും അറിയില്ലായിരിക്കും ഈ വിവര ദോഷികള്‍ക്ക്......
ഒരു സംഭവം സാന്ദര്‍ഭികമായി പറയാം......തനിക്ക് വരുന്ന കല്യാനലോച്ചകള് പല മുക്കുകളില്‍ വെച്ച് തന്നെ തിരിച്ചു പോകുന്ന ഒരു യുവാവ് തന്റെ കുറച്ചു സുഹൃത്തുക്കളോട് അന്യേഷിക്കാന് എന്ന നിലയില്‍ വരാന്‍ പറഞ്ഞു..എവിടെ വെച്ചാണ് പാറ വരുന്നതെന്നരിഞ്ഞാല് വിളിച്ചു പറയാനും പറഞ്ഞു......അങ്ങനെ വന്നു ചെക്കനെ കുറിച്ച് ഒരു കടയില്‍ ചോദിച്ചപ്പോള്‍ പതിവ് പോലെ അവന് അങ്ങനെയാണ്,ഇങ്ങനെയാണ്,വെറുതെ നിങ്ങളുടെ മകളുടെ ഭാവി നശിപ്പിക്കേണ്ട എന്നൊക്കെ പറഞ്ഞു കൊടുത്തു..ഉടന്‍ തന്നെ വന്നവര്‍ നമ്മുടെ യുവാവിനെ വിളിച്ചു പറഞ്ഞു..അവന് വന്നു നോക്കിയപ്പോള്‍ തലേന്ന് വൈകുന്നേരം വരെ കൈ കൊടുത്തു സലാമും ചൊല്ലി പോയതാ അയാളുടെ അടുത്ത നിന്ന്......ഏതായാലും അതൊക്കെ മറന്നു അന്ന് അയാളുടെ ശബ്ദം പതിവില്‍ നിന്ന് വിപരീതമായി കുറചു ഉച്ചത്തിലുള്ള രോദനമാക്കി മാറ്റി എന്നാണ് കേട്ടത്.......ഏതായാലും അതൊക്കെ മറന്നു ആ വിദ്വാന് പതിവ് പോലെ തന്റെ തനി സ്വഭാവവുമായി ഇപ്പോഴും നടക്കുന്നുണ്ടെന്നാണ് അറിഞ്ഞത്....പട്ടിയുടെ വാല് പന്തീരായിരം കൊല്ലം.....................................അല്ലാതെന്തു പറയാന്‍....
പിന്നെ ഒരാളോട് പോയിട്ട ആ തെക്കെപ്പരംബിലെ ഹംസയുടെ മകന് എങ്ങനെ എന്ന് ചോദിച്ചാല്‍ പറയും.... പോട്ട് പ്പാ......അവന്റെ കാര്യം......ഇങ്ങനെയായിരിക്കും അഭിസംബോദന ചെയ്യുന്നത്/.........ചിലപ്പോള്‍ തലേ നാള് ബൈക്കില്‍ അയാളെ ത്രികരിപൂരിലെക്ക് കൊണ്ട് പോയത് ഈ ചെക്കനായിരിക്കും....അവനെയായിരിക്കും ഇങ്ങനെ പറയുന്നത്.......ഏതായാലും ഇങ്ങനെയുള്ള കുറെ വിട്വാന്മാരെയൊക്കെ നേരിട്ടാനല്ലോ നമ്മുടെ നാട്ടിലെ യുവാക്കള്‍ ഇന്ന് കല്യാണം എന്ന മധുര മുഹൂര്തതിലെക്ക് എത്തുന്നത്........
എന്നോട് ഇന്നലെ ഒരു സുഹൃത്ത് ഫോണ്‍ ചെയ്തു......അവന് അടുത്ത മാസം നാട്ടിലേക്ക് പോകുന്നുണ്ട് പോലും...അവനു പോയിട്ട് കല്യാണം നോക്കണമെന്ന് പറഞ്ഞു......ഞാന്‍ പറഞ്ഞു നല്ല കാര്യമല്ലേ അതെന്നു..അപ്പോള്‍ അവന് സങ്കടത്തോടെ പറയുകയാണ്....അതല്ല കാര്യമെന്ന്..ഞാന്‍ ചോദിച്ചു പിന്നെന്ത പ്രശ്നമെന്ന്....അവന് പറയുകയാണ് കല്യാണം മുടക്കികള്‍ കാരണം ആണെന്ന്.....എന്നിട്ട അവന് എന്നോട് പറയുകയാണ്..നാട്ടില്‍ ചെന്ന ഉടനെ കുറച്ചു പൈസ ചിലവാക്കി ഒരു അഞ്ചാറു വയസ്സന്മാരായ ആളുകളെ ഒരു ടെമ്പോ ട്രവേല്ലെര്‍ ആക്കിയിട്ടു എവിടെക്കെങ്കിലും ടൂറിനു വിടണമെന്ന്..എന്നിട്ട് ആലോചനയുമായി വരുന്നവരോട് വരാന്‍ പറയണമെന്ന്.........അവന് പറയുന്നത് തമാശയില്‍ ആണെങ്കിലും ഇങ്ങനെയൊക്കെ ചിന്തിക്കേണ്ട കാലമായിരിക്കുന്നു..അത്ര മാത്രം ശല്യമാണ് ഈ കല്യാണം മുടക്കികള്‍ കാരണം ഉണ്ടാകുന്നത്......
ഞാന്‍ ഇത്രയും പറഞ്ഞപ്പോള്‍ തന്നെ പലരുടെയും ഉള്ളിലൂടെ പലരുടെയും മുഖങ്ങള്‍ മിന്നി മറഞ്ഞിട്ടുണ്ടാകും അല്ലെ????അപ്പോള്‍ ഇനി എന്താ ചെയ്യേണ്ടത് യുവാക്കള്‍????ആദ്യം ഈ മുഖങ്ങള്‍ക്കു കാര്യം പറഞ്ഞു മനസ്സിലാക്കി കൊടുക്കുവാന്‍ നോക്കുക.....അവര്‍ ചെയ്യുന്ന തെറ്റിന്റെ ആഴവും.....എന്നിട്ടും നന്നാകുന്നില്ലെങ്കില്‍ ആരാണ് മുടക്കികള്‍ എന്ന് മനസ്സിലായാല്‍ നാട്ടു വിചാരണ ചെയ്യുമെന്നും പറയുക........
സമൂഹം നേരിടുന്ന ഈ വലിയ വിപത്തിനെതിരെ പൊതു സമൂഹം ഉണരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു......ഇനിയും ഇവര്‍ ഈ അതിക്രമം തുടരുകയും നാട്ടിലെ യുവാക്കളുടെ നല്ല ആലോചനകള്‍ മുടക്കാന്‍ ശ്രമിക്കുകയും ചെയ്താല്‍ യുവാക്കള്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കുമെന്നും അവരെ ബോധ്യപ്പെടുത്തുക .......നാളെ ഈ കാര്യങ്ങള്‍ പേര് വിവരം സഹിതം പോസ്റെരുകലായി പതിക്കേണ്ടി വരുമെന്നും അവരെ ബോധ്യപ്പെടുത്തുക....
പ്രക്ഷുബ്ദരായ നമ്മുടെ നാട്ടിലെ യുവാക്കള്‍ക്ക് വേണ്ടി..........
എം എസ് എസ് വള്വക്കാട്
usharakkunnunde....keep it up..
മറുപടിഇല്ലാതാക്കൂ