2011 ഒക്‌ടോബർ 20, വ്യാഴാഴ്‌ച

ആ നല്ല കുട്ടിക്കാലം...















നിലം ഉഴുതുമറിക്കുന്ന പാടം
പണ്ട് ഞാനും ഉണ്ടായിരുന്നു
ഇവരെ പോലെ
കയ്യില്‍ കവറും വടിയുമായ്
മീന്‍ പിടിക്കാന്‍..
കടുങ്ങാളി ..പരല്‍ ..കണ്ണിച്ചാന്‍... മുയ്യ്‌
ഇങ്ങിനെ പോകുന്നു മീനുകള്‍
കിട്ടിയ മീനുകള്‍
കവറില്‍ നിറയുമ്പോള്‍...........
ചെളിയില്‍ കുതിര്‍ന്ന
മണ്ണിന്‍റെ നാടന്‍ മണവുമായി വീട്ടിലേക്ക്
ജീവനുള്ളവയെ കിണറ്റിലിട്ടും
അല്ലാത്തവയെ പൊരിച്ചെടുത്തും
ഞാനെന്‍റെ ബാല്യത്തെ വളര്‍ത്തി.........

ഇന്നും.................
പാടം ഉഴുതുമറിക്കുമ്പോള്‍
ആ മണ്ണിന്‍റെ പച്ച ഗന്ധം
എന്‍റെ ബാല്യത്തെ
എനിക്ക് തിരിച്ചു തരുന്നു..
ഒരു മാത്രയെങ്കിലും...!!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ