നിന്നെ കാണാതെ ,നിന്റെ മധുരമായ ആ ശബ്ദം കേള്കാതെ ഒരു വര്ഷം കൂടി കടന്നു പോയിരിക്കുന്നു....
നീ ഇടയ്ക്കിടെ പാടി തരുന്ന സാവരിയയിലെ " തോടെ ബട്മാഷ് ഹേ തൂ തൊടീ യാ "
എന്ന ഗാനവും കിസ്നയിലെ "ഹാം നെ ഈസ് പല യഹാ" എന്ന ഗാനവും എന്റെ
കാതുകളില്‍ ഒരു നേര്‍ത്ത സംഗീതമായി മുഴങ്ങുന്നു..
നീ ഇടയ്ക്കിടെ പാടി തരുന്ന സാവരിയയിലെ " തോടെ ബട്മാഷ് ഹേ തൂ തൊടീ യാ "
എന്ന ഗാനവും കിസ്നയിലെ "ഹാം നെ ഈസ് പല യഹാ" എന്ന ഗാനവും എന്റെ
കാതുകളില്‍ ഒരു നേര്‍ത്ത സംഗീതമായി മുഴങ്ങുന്നു..
നിന്നെ കുറിച്ചുള്ള ഓര്‍മ്മകള്‍ ആ മൃദുല ശബ്ദത്തിലൂടെ എന്നിലേക്ക് തിരിച്ചു വരുന്നു.....
വിണ്ടു കീറിയ എന്റെ മനസ്സിന്റെ വിങ്ങലുകളിലെക്കാണ് നീ മഴയായി
പെയ്തിറങ്ങിയിരുന്നത് ...ആ മഴയില്‍ ഞാന്‍ മൃദു സംഗീതം കേട്ടു,ശാന്ത ഗംഭീരമായ ധ്വനിയും...
പെയ്തിറങ്ങിയിരുന്നത് ...ആ മഴയില്‍ ഞാന്‍ മൃദു സംഗീതം കേട്ടു,ശാന്ത ഗംഭീരമായ ധ്വനിയും...
ഇപ്പോഴും പരസ്പരം കാണുന്നില്ലെങ്കിലും മനസ്സിന്റെ കോണില്‍ എവിടെയോ ബാക്കി വെച്ചിട്ടുള്ള
ആ സ്നേഹം ഇടക്കെങ്കിലും നിന്നിലും പ്രകടമാകരുണ്ടാകും എന്ന് സമാശ്വസിക്കുന്നു ഞാന്‍...
ആ സ്നേഹം ഇടക്കെങ്കിലും നിന്നിലും പ്രകടമാകരുണ്ടാകും എന്ന് സമാശ്വസിക്കുന്നു ഞാന്‍...
അത് മാത്രമല്ലേ എനിക്കിപ്പോള്‍ പറ്റൂ....എനിക്ക് നിന്നെയും നിനക്ക് എന്നെയും ഇനിയീ ജന്മത്തില്‍
തിരിച്ചു കിട്ടില്ലഎന്ന അറിയാത്ത തേങ്ങല്‍ മൌനമായി പറയാതെ പോയ ഒരു യാത്ര മൊഴിയുടെ
നൊമ്പരം ഒരു തലയാട്ടലില്‍ ഒതുക്കി വീണ്ടുമൊരിക്കല്‍ കാണുമെന്ന പ്രതീക്ഷയോടെ
ഞാന്‍ എന്റെ ഏകാന്തമായ സഞ്ചാരം തുടരട്ടെ.....

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ