ടിന്റു മോനോട് ഉപമിച്ചു പ്രിത്വി രാജിനെ കോമഡി കഥാ പാത്രമാക്കി മാറ്റാനുള്ള ശ്രമങ്ങള്‍ക്ക് സൂപര്‍ സ്ടാരുകളുടെ മൌന സമ്മതവും ഉണ്ട്....അല്ലെങ്കില്‍ കൂടെ
പ്രവര്‍ത്തിക്കുന്ന ഒരു നടനെതിരെ ഇങ്ങനെ അപവാദ പ്രചാരണങ്ങള്‍ ഉണ്ടാകുമ്പോള്‍ ഒരു അഭിപ്രായം പോലും പറയാതെ ഒഴിഞ്ഞു മാറി നടക്കുന്നു.....
അഭിപ്രായങ്ങള്‍ തുറന്നു പറയാനുള്ള അവകാശം ഇന്ത്യന്‍ ഭരണ ഘടന അനുവാദം നല്കിയിട്ടുണ്ടെങ്കില് നടന് ആയതു കൊണ്ട് മാത്ര പ്രിത്വി രാജിന് പറയാന്‍ പാടില്ല എന്നുണ്ടോ???ജോണ്‍ ബ്രിടാസ് എന്നാ മാധ്യമ പ്രവര്‍ത്തകനെ കേരള ജനതക്ക് നന്നായിട്ടറിയാം......കൌശലക്കാരനും കുശാഗ്ര ബുധിക്കാരനുമായ ജോണ്‍ ബ്രിട്ടാസിന്റെ മുന്നില്‍ ജയിക്കണം എന്ന് ആഗ്രഹിച്ചു ,ബ്രിട്ടാസിന് കാലങ്ങളായി അഭിമുഖങ്ങള്‍ നടത്തി ഉണ്ടാക്കിയ മേതാവിത്വതിനു വഴങ്ങിക്കൊടുക്കരുത് എന്നും മനസ്സില കരുതി പ്രതികരിച്ചതാണോ പ്രിത്വി ചെയ്ത തെറ്റ്.......അന്ന് പ്രിത്വിരാജിനു പകരം മമ്മൂടിയോ മോഹന്‍ലാലോ ഈ അഭിമുഖത്തില്‍ പങ്കെടുത്തിരുന്നെങ്കില്‍ ഇന്നീ കാണുന്ന കോലാഹലങ്ങള്‍ ഒക്കെ ഉണ്ടാകുമായിരുന്നോ???
പ്രിത്വിരാജ് പറഞ്ഞ കാര്യങ്ങളില്‍ ഒരു തെറ്റും കാണുന്നില്ല......തെന്നിന്ത്യയിലെ ഇംഗ്ലീഷ് സംസാരിക്കുന്ന ഏക നടന് തന്റെ ഭര്‍ത്താവ് ആണെന്ന് സുപ്രിയക്ക് തോന്നിയെങ്കില്‍ അതില്‍ പ്രിത്വി എന്ത് പിഴച്ചു ?????ചിലപ്പോള്‍ തെന്നിന്ത്യന്‍ സിനിമയെ കുറിച്ചും നടന്മാരെ കുറിച്ചും അവര്‍ക്ക് അറിയാത്തത് കൊണ്ടായിരിക്കും,അല്ലെങ്കില്‍ ആരൊക്കെ ഉണ്ടെങ്കിലും തനിക്ക് തന്റെ ഭര്‍ത്താവാണ് വലുത് എന്ന് അവര്‍ ചിന്തിച്ചു പോയത് കൊണ്ടായിരിക്കും....ഒരു യുവ നടന് ഒരു സിനിമ ചെയ്തു ഹിട്ടാകുംപോള് മുതിര്‍ന്ന നടന്മാര വിളിച്ചു അഭിനന്ദിക്കുന്നത് ഒരു അര്ഹാതയായി കാനുന്നവരായിരിക്കും....എന്നാല്‍ എല്ലാ കാലത്തും ഒരാള്‍ക്കും വഴി കൊടുക്കാതെ ഇവിടെ ഞങ്ങള്‍ മാത്രം മതിയെന്ന് പറഞ്ഞു വിരാജിക്കുന്ന സൂപര്‍ സ്ടാരുകള്‍ക്ക്
അര്‍ഹതയുള്ളവരെ അംഗീകരിക്കാന്‍ ഉള്ള മടിയെ ആണ് പ്രിത്വി സൂചിപ്പിച്ചത്....അല്ലെങ്കില്‍ അങ്ങനെ അഭിനന്ദനങ്ങള്‍ കിട്ടതത്തിലെ വിഷമവും.......
സന്തോഷ് പണ്ടിടിനെയും പ്രിത്വിയെയും ഉപമിക്കുന്നവരോട് ...സന്തോഷ് പണ്ടിട്റ്റ് എന്ന് പറയുന്ന ആള് നല്ല ഉയര്‍ന്ന വിദ്യാഭ്യാസവും വിവരവും സാമ്പത്തികമായി നല്ല അടിത്തറയും ഉള്ള ഒരു വ്യക്തിയാണ്..അയാള്‍ ഇങ്ങനെ കുറച്ച പാട്ടുകള്‍ ഉണ്ടാക്കി ലോകത്തിനു മുന്നില്‍ സമര്‍പ്പിച്ചത് മൂലം അയാള്‍ അല്ല വിഡ്ഢി ആയതു...ഇന്റര്‍ നെറ്റിലൂടെ അത് കണ്ട നമ്മലോക്കെയാണ്...അയാള്‍ തന്റെ സിനിമയിലൂടെ പ്രതീകാത്മകമായി പലതും തുറന്നു കാട്ടാന്‍ ശ്രമിക്കുകയാണ്....എന്താണ് അയാള്‍ പറയുന്നതിലുള്ള തെറ്റ് ?????മോഹന്‍ ലാലിന്റെയും മമ്മൂട്ടിയുടെയും അത്രയൊന്നും പ്രായമുണ്ടാകില്ല അയാള്‍ക്ക്....അയാള്‍ ഒരു ചെറിയ പെണ്ണിന്റെ കൂടെ ആടുകയും പാടുകയും ചെയ്യുന്നത് ആര്‍ക്കും സഹിക്കുന്നില്ല.എന്നാല്‍ സൂപര്‍ സ്ടാരുകള്‍ പതിനഞ്ചു വയസ്സുള്ള പെണ്ണിന്റെ കൂടെ അഭിനയിച്ചാലും അതിനു അംഗീകാരം നല്കാന് പ്രതികരണ ശേഷി നഷ്ടപ്പെട്ടു ആരാധന അടിമത്വം വെച്ചവര്‍ക്ക് മാത്രമേ കഴിയുകയുള്ളൂ...
പ്രിത്വിരാജ് പറഞ്ഞ നഗ്ന സത്യത്തെ മൂടി വെക്കനാണോ മമ്മൂട്ടിയും മോഹന്‍ ലാലിനെയും അന്ധമായി ആരാധിക്കുന്ന ഈ ജാനം ശ്രമിക്കുന്നത്??അല്ലെങ്കില്‍ പറയട്ടെ അറുപതു വയസ്സുള്ള നടന് കോളേജ് കുമാരനായും ചോക്ലേറ്റ് ചെക്കനായും അഭിനയിക്കുന്നതിലുള്ള യുക്തി...????
നല്ല കഴിവും ഭാവിയും ഉള്ള ഒരു നടനെ പ്രായത്തിനെ മറന്നു ഇനിയും യുവ തലമുറക്ക് വഴി മുടക്കികളായി നില്കുന്നവരുടെ കാര്യ ലാഭത്തിനു വേണ്ടി പരിഹസിക്കുകയും അപമാനിച്ചു കരിയര്‍ നശിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്യരുത്.....എല്ലാം മറന്നു ആ നടന്റെ അഭിനയ ശേഷിയെ ഒന്ന് പരിശോദിച്ചു നോക്കൂ.....ആര്‍ക്കോ വേണ്ടി ഇന്റര്‍ നെറ്റിലൂടെയും ഫേസ് ബൂകിലൂടെയും നിങ്ങള്‍ നശിപ്പിക്കുന്നത് മലയാള സിനിമക്ക് അഭിമാനമാകുന്ന ഒരു നടന്റെ കഴിവുകലെയാണ്.....
നിങ്ങളൊക്കെ ഫേസ് ബൂകിലൂടെയും ഇന്റെര്നെടിലൂടെയും ഇങ്ങനെ ഒക്കെ ചെയ്യുന്നത് സൂപര്‍ സ്ടാരുകലോടുള്ള ആരാധന മൂലമായിരിക്കാം..എന്നാല്‍ നിങ്ങള്‍ നല്കുന്ന ബഹുമാനവും ആരാധനയും അവര്ക് തിരിച്ചുണ്ടാകുമെന്നു തോന്നുന്നില്ല..ആരാധന മൂത്ത തന്റെ അടുത്തേക്ക് വന്ന ആരാധകരെ തള്ളുന്ന ഈ സൂപര്‍ സ്ടാരുകള്‍ അവരെ പ്രോത്സാഹിപ്പിക്കുകയും ,അവര്‍ക്ക് വേണ്ടി ബാനെര്‍ ഒട്ടിച്ചും പ്രചാരങ്ങള്‍ നടത്തുകയും ചെയ്യുന്നവരോട് ഇങ്ങനെ പെരുമാറുമ്പോള്‍ ,തങ്ങളേക്കാള്‍ മുകളിലേക്ക് വളരാന്‍ പോകുന്ന ഒരു യുവ നടന്റെ നാശത്തിനു മൌന സമ്മതം നല്കുന്നതില് ഒരു അത്ഭുതവും ഇല്ല...
ആരൊക്കെ പറഞ്ഞാലും പ്രിത്വി എന്നാ യുവ നടന് വളരും.ഇല്ലെങ്കില്‍ ഞങ്ങള്‍ വളര്‍ത്തും....എല്ലാ പ്രതികൂലമായ കടമ്പകളെയും മറികടന്നു മലയാള സിനിമയുടെ ബ്രാന്‍ഡ് അംബാസടര്‍ ആകുകയും ചെയ്യും.........അതിനു പൂര്‍ണ പിന്തുണയുമായി നങ്ങളെ പോലെയുള്ള യുവാക്കള്‍ നിങ്ങളുടെ കൂടെയുണ്ട്.......ഇപ്പോള്‍ തള്ളി പറയുന്നവര്‍ നാളെ നിങ്ങളുടെ പേരില്‍ അഭിമാനം കൊല്ലും..ആ കാലം വിദൂരമല്ല.................
മുഹമ്മദ് ഷമീര്‍ എം
രായപ്പന് കീ ജയ്...
മറുപടിഇല്ലാതാക്കൂ