എന്‍റെ കൗമാര സ്വപ്നങ്ങളില്‍
നിരച്ചാര്‍ത്തുമായി എന്‍റെ മനസ്സിനെ കീഴടക്കിയ എന്‍റെ സ്വന്തം
ഷംസീന.......വളരെയേറെ സ്വപ്നങ്ങളും അതിലുമേറെ പ്രതീക്ഷകളുമായി എന്‍റെ
പ്ലസ് ടു കാലത്ത് എന്‍റെ മനസ്സിലും എന്‍റെ കൃത്യതക്കും ഒരു കൂട്ടായി
എന്നും അവള്‍ ഉണ്ടായിരുന്നു......എനിക്കവളോട് പ്രണയത്തിനുപരി
എന്തെന്നില്ലാത്ത ,നിര്‍വചനീയമായ സ്നേഹം ആയിരുന്നു.....

ഞാന്‍ ആദ്യമായി അവളെ കാണുന്നത് എന്‍റെ പ്ലസ് ടു കാലത്തിലെ ആദ്യ ദിനത്തിലായിരുന്നു..ഉറക്കത്തിന്റെ ആലസ്യത്തില്‍ ഉമ്മയുടെ വഴക്ക് പറച്ചില്‍ കേട്ടാണ് ആ ദിനം ഞാന്‍ ഉണര്‍ന്നത്....പെട്ടെന്ന് തന്നെ പ്രഭാത കര്‍മങ്ങള്‍ നിര്‍വഹിച്ചു പ്രഭാത ഭക്ഷണം കഴിക്കാതെ പുത്തന്‍ ഡ്രെസ്സും ഇട്ടു രണ്ടു നോട്ട് ബുക്കും എടുത്ത് ബാക്കിരി മുക്ക് ബസ് സ്റൊപിലെക്ക് ധ്രിതിയില്‍ ഞാന്‍ ഓടി......ബസ് സ്റ്റോപ്പില്‍ ഞാന്‍ എത്തുമ്പോള്‍ എന്‍റെ കൂടെ പത്താം ക്ലാസ്സില്‍ പഠിച്ചു തോറ്റ രണ്ടു സുഹൃത്തുക്കള്‍ (പേര് പറഞ്ഞു അവരെ വേദനിപ്പിക്കാന്‍ ഇഷ്ടമില്ലാത്തത് കൊണ്ട് പേര് പറയുന്നില്ല) ക്രിക്കറ്റ് ബാറ്റും സ്ടുംപും എടുത്ത് സൈക്ലില്‍ മിനി സ്റെടിയതിലെക്ക് പോകുന്ന കാഴ്ചയാണ് ഞാന്‍ ബസ് സ്റ്റോപ്പില്‍ ആദ്യം കണ്ടത്....എന്നെ കണ്ടപ്പോള്‍ അവരുടെ കണ്ണുകളില്‍ എന്തോ ഒരു വികാരം ഒളിഞ്ഞിരുക്കത് പോലെ എനിക്ക് തോന്നി(ഓന്‍ ഇന്നല്ലെങ്കില്‍ നാളെ നമ്മളെ പോലെ ക്രിക്കറ്റ് കളിക്കാന്‍ വരേണ്ടവനാ..എന്നിട്ട ഐ എ എസ്സുകാരന്‍ ആകാന്‍ പോകുന്ന പോലെയുള്ള അവന്റെ പോക്ക് എന്നായിരിക്കും..).
കാണാന്‍ വലിയ സുന്ദരി ഒന്നും
ആയിരുന്നില്ല എന്‍റെ ഷംസീന....ജീവിക്കാനുള്ള അവളുടെ പരക്കം പാച്ചിലുകളിലെ
കൃത്യത എന്നെപ്പോലെ എന്‍റെ നാട്ടുകാര്‍ക്കും എന്‍റെ സുഹൃത്തുക്കള്‍ക്കും
അവളോട് ഇഷ്ടം തോന്നിയിരിക്കാം....
അവളുടെ കുണുങ്ങിയുള്ള വരവും ആര്‍ത്ത് അട്ടഹസിക്കലും എന്നില്‍ പ്രണയത്തിന്റെ മൊട്ടുകള്‍ വിരിയിച്ചു.....
ഞാന്‍ ആദ്യമായി അവളെ കാണുന്നത് എന്‍റെ പ്ലസ് ടു കാലത്തിലെ ആദ്യ ദിനത്തിലായിരുന്നു..ഉറക്കത്തിന്റെ ആലസ്യത്തില്‍ ഉമ്മയുടെ വഴക്ക് പറച്ചില്‍ കേട്ടാണ് ആ ദിനം ഞാന്‍ ഉണര്‍ന്നത്....പെട്ടെന്ന് തന്നെ പ്രഭാത കര്‍മങ്ങള്‍ നിര്‍വഹിച്ചു പ്രഭാത ഭക്ഷണം കഴിക്കാതെ പുത്തന്‍ ഡ്രെസ്സും ഇട്ടു രണ്ടു നോട്ട് ബുക്കും എടുത്ത് ബാക്കിരി മുക്ക് ബസ് സ്റൊപിലെക്ക് ധ്രിതിയില്‍ ഞാന്‍ ഓടി......ബസ് സ്റ്റോപ്പില്‍ ഞാന്‍ എത്തുമ്പോള്‍ എന്‍റെ കൂടെ പത്താം ക്ലാസ്സില്‍ പഠിച്ചു തോറ്റ രണ്ടു സുഹൃത്തുക്കള്‍ (പേര് പറഞ്ഞു അവരെ വേദനിപ്പിക്കാന്‍ ഇഷ്ടമില്ലാത്തത് കൊണ്ട് പേര് പറയുന്നില്ല) ക്രിക്കറ്റ് ബാറ്റും സ്ടുംപും എടുത്ത് സൈക്ലില്‍ മിനി സ്റെടിയതിലെക്ക് പോകുന്ന കാഴ്ചയാണ് ഞാന്‍ ബസ് സ്റ്റോപ്പില്‍ ആദ്യം കണ്ടത്....എന്നെ കണ്ടപ്പോള്‍ അവരുടെ കണ്ണുകളില്‍ എന്തോ ഒരു വികാരം ഒളിഞ്ഞിരുക്കത് പോലെ എനിക്ക് തോന്നി(ഓന്‍ ഇന്നല്ലെങ്കില്‍ നാളെ നമ്മളെ പോലെ ക്രിക്കറ്റ് കളിക്കാന്‍ വരേണ്ടവനാ..എന്നിട്ട ഐ എ എസ്സുകാരന്‍ ആകാന്‍ പോകുന്ന പോലെയുള്ള അവന്റെ പോക്ക് എന്നായിരിക്കും..).
എന്‍റെ സുഹൃത്തുക്കള്‍ കളി
തുടങ്ങിയത് നോക്കി വിഷമത്തോടെ നില്‍കുമ്പോള്‍ സ്കൂളില്‍ പഠിക്കുന്ന
പെണ്‍കുട്ടികളും സര്‍ക്കാര്‍ ഉദ്യോഗസ്ഥരായ(സര്‍കാര്‍ ഉദ്യോഗം ഉള്ള 5,6 പേരെ
നമ്മുടെ നാട്ടില്‍ ആകെയുള്ളൂ) ആളുകളും അവിടെയെത്തി..എന്നെ കണ്ട മാത്രയില്‍
വെറുതെ കൊടുക്കാന്‍ കഴിയുന്ന രണ്ടു മൂന്നു ഉപദേശങ്ങളും അനുഗ്രഹം എന്ന
പേരിലുള്ള കുത്തുവാക്കുകളും അവര്‍ എനിക്ക് സമ്മാനിച്ചു അവര്‍ അവരുടെ
വഴിക്ക് പോയി....
അവരുടെ അനുഗ്രഹങ്ങളുടെ
നിര്‍വൃതിയില്‍ പഠിച്ചു വലിയ ഒരു ഉദ്യോഗസ്തനാകുന്ന സ്വപ്നം കണ്ടു
നില്‍കുമ്പോഴാണ് എന്‍റെ ജീവിതത്തിലേക്ക് ഒരു തുണയായി അവള്‍ ഓടിയെത്തിയത്
...ആദ്യ കാഴ്ചയില്‍ ശംസീനയോടു എനിക്ക് ഒരു വികാരവും തോന്നിയിരുന്നില്ല
....ആദ്യ കാഴ്ച്ചയില്‍ തന്നെ ഏവരെയും ആകര്‍ഷിക്കുന്ന സൌന്ദര്യമൊന്നും
അവള്‍ക് ഉണ്ടായിരുന്നില്ല...കൃത്യ സമയത്ത് തന്നെ എന്‍റെ ശംസീനയുടെ കൂടെ
ഞാന്‍ സ്കൂളില്‍ എത്തിച്ചേര്‍ന്നു...അന്ന് എന്‍റെ സ്കൂളിലെ പ്രവേശനോത്സവം
ഗംഭീരമായി കൊണ്ടാടി..അന്ന് ഉച്ച വരെ മാത്രമേ ക്ലാസ്
ഉണ്ടായിരുന്നുള്ളൂ...പതിവ് പോലെ വീട്ടിലെത്തി നോട്ട് ബുക്കുകള്‍ ടി വി
സ്ടാനടിന്റെ പിറകിലേക്ക് എറിഞ്ഞു ട്രാക്ക് സ്യുടും ഇട്ടു മൈതാനത്തിലേക്ക്
ഓടി...അപ്പോഴും രാവിലെ കണ്ട സുഹൃത്തുക്കള്‍ ഉച്ച ഭക്ഷണത്തിന് ശേഷം കളി
തുടങ്ങാനുള്ള തയ്യാറെടുപ്പിലായിരുന്നു..അവരോടൊപ്പം ഒരു ടീമില്‍ അംഗമായി
ഞാനും കളിച്ചു......മഗ്രിബ് നിസ്കാരത്തിനു ബാങ്ക് വിളി കേട്ടപ്പോഴാണ്
എല്ലാവരും സമയം വൈകിയത് അറിഞ്ഞത്..ഉമ്മയുടെ കയ്യില്‍ നിന്ന് കിട്ടുന്ന
വഴക്കും പ്രതീക്ഷിച്ചു ഞാന്‍ വീടിലേക്ക് ഓടി.....
പതിവ് പോലെ ടി വി കാഴ്ചകളില്‍ മുഴുകി
അത്താഴവും കഴിച്ചു ഞാന്‍ വീണ്ടും ഉറങ്ങാന്‍ മുറിയിലേക്ക് പോകുമ്പോള്‍
പിറകെ നിന്നു ഉമ്മയുടെ ശകാരം....പത്താം ക്ലാസ്സിലെ ഉഴപ്പ് പ്ലസ് ട്വോവിനു
എടുക്കരുത് ..പുലര്ചെക്ക് എഴുന്നേറ്റു പഠിക്കനമെന്നൊരു ഉപദേശവും...
അടുത്ത ദിനവും ഉമ്മയുടെ പതിവ് വഴക്ക്
പറച്ചില്‍ കേട്ടാണ് ഞാന്‍ ഉണര്‍ന്നത്....എല്ലാം റെഡി ആയി ബസ്
സ്റ്റോപ്പില്‍ എത്തുന്നതിനു മുമ്പ് അവള്‍ വന്നിരുന്നു..പക്ഷെ അവള്‍ എനിക്ക്
വേണ്ടി കാത്തു നിന്ന അപോലെ അവിടെ തന്നെ
നില്‍ക്കുന്നുണ്ടായിരുന്നു....അപ്പോള്‍ എനിക്ക് അവളോട് എന്തെന്നില്ലാത്ത
ഒരു ഇഷ്ടം തോന്നി...പതിയെ പതിയെ എന്നും ഞങ്ങള്‍ കണ്ടു മുട്ടാന്‍
തുടങ്ങി...അവളെ കാണുന്നതിനു വേണ്ടി മാത്രം ബസ് സ്റൊപിലെക്ക് ഞാന്‍ നേരത്തെ
വരാന്‍ തുടങ്ങി....അവളെ ഞാന്‍ കാത്തു നില്‍ക്കുന്നതായി അവള്‍ക്കും
തോന്നിയിട്ടുണ്ടാകും....അത് കൊണ്ടാവും പല വട്ടം അവളും എനിക്ക് വേണ്ടി
കാത്തു നിന്നത് ....
പ്ലസ് ടു കലാലയത്തിലെ സൌഹൃദം വലയം
വളര്‍ന്നു പന്തലിച്ചപ്പോഴും അവള്‍ക്കു വേണ്ടി എന്‍റെ കൂട്ടുകാരില്‍
നിന്നും ഞാന്‍ വേറിട്ട് നില്കുമായിരുന്നു..അവള്‍ വരുന്ന സമയമാകുമ്പോള്‍
എന്‍റെ കൂട്ടുകാരില്‍ നിന്നും എന്തെങ്കിലും കള്ളം പറഞ്ഞു അവളെ കാണാന്‍
വേണ്ടി ബസ് സ്റൊപിലെക്ക് ഓടുമായിരുന്നു...അവളോടോപ്പമുള്ള യാത്രകള്‍ എന്നും
സന്തോഷ പ്രദവും ആനന്ദകരവുമായിരുന്നു....
അന്നൊരു വെള്ളിയാഴ്ച
ആയിരുന്നു...അവളോടുള്ള എന്‍റെ പ്രണയം ഇന്നെങ്കിലും തുറന്നു പറയണമെന്ന
ആഗ്രഹത്തോടെ ഞാന്‍ ബസ് സ്റ്റോപ്പില്‍ എത്തി...പതിവ് പോലെ അവള്‍ക്കായി
കാത്തിരിപ്പ് തുടര്‍ന്നു...എന്നാല്‍ പതിവിനു വിപരീതമായി അവള്‍
വരാത്തപ്പോള്‍ മനസ്സില്‍ ചെറിയൊരു ആധി..വരും എന്ന് പ്രതീക്ഷയോടെ വീണ്ടും
കാത്തിരിപ്പ് തുടര്‍ന്നു...സമയം അതിക്രമിച്ചു ..എന്‍റെ ആധി
ഇരട്ടിയായി....ബസ് സ്റ്റോപ്പില്‍ നിക്കുകയായിരുന്ന ഒരു പെണ്‍കുട്ടിയോട്
ശംസീനയെ കുറിച്ച് തിരക്കി....ആ കുട്ടിയുടെ മറുപടി കേട്ട് ഞാന്‍
നിശബ്ദനായി....കൂടെ ഒരുപാട് സങ്കടവും ...അപ്പോള്‍ എത്തിയ ബസില്‍ കയറി
സ്കൂളിലേക്ക് പോകുമ്പോള്‍ ചന്തേര പോലീസ് സ്ടെഷന് മുന്നിലായി അവള്‍
നില്‍ക്കുന്നു...ആകെ മുഖം തകര്‍ന്നു അവളുടെ ആ നില്‍പ്പ് എന്നെ വല്ലാതെ
വേദനിപ്പിച്ചു... സ്കൂളിലെത്തി തിടുക്കത്തില്‍ ലൈബ്രരിയിലെക്ക്
ഓടി....അവിടെ കിടന്ന ന്യൂസ് പേപ്പര്‍ എടുത്ത് പരതി..പ്രാദേശിക വാര്‍ത്ത
പേജില്‍ ആ വാര്‍ത്ത ഞാന്‍ വായിച്ചു.."രാത്രിയുണ്ടായ വാഹനാപകടത്തില്‍ ഷംസീന
ബസിനു ഗുരുതരമായ പരിക്കും ഡ്രൈവര്‍ക്ക് നിസ്സാര പരിക്കും എന്ന്..... ഇനി
കുറച്ചു ദിവസം ഷംസീന ബസില്‍ യാത്ര ചെയ്യാന്‍ കഴിയില്ലല്ലോ എന്ന സങ്കടത്തോടെ
ഞാന്‍ ക്ലാസ്സിലേക്ക് നടന്നു.....അപ്പോഴും എന്‍റെ ഉള്ളില്‍ സ്റ്റ്ഷന്
പുറത്തു കണ്ട ശംസീനയുടെ തകര്‍ന്ന മുഖമായിരുന്നു.................................
മുഹമ്മദ് ഷമീര്‍ വള്‍വക്കാട്
ലളിതവും മനോഹരവുമായിരുക്കു ഷമീര്‍ ... താങ്കളുടെ പ്രതിഭയുടെ തിളക്കം ഇനിയും പ്രകാശിക്കുമെന്ന് പ്രതീക്ഷിക്കുന്നു..:)
മറുപടിഇല്ലാതാക്കൂനന്ദി ഹാരിസ്ക്ക ...
മറുപടിഇല്ലാതാക്കൂനന്നായിട്ടുണ്ട് ഷമീര്‍
മറുപടിഇല്ലാതാക്കൂനന്ദി ജിന്‍സ് ഭായ്...
മറുപടിഇല്ലാതാക്കൂആശംസകള്
മറുപടിഇല്ലാതാക്കൂകൂടുതല് വരട്ടേ......................
ശ്രമിക്കാം...
മറുപടിഇല്ലാതാക്കൂ